വിനേഷ് ഫോഗട്ട് സ്ഥാനാർഥി..ഏത് മണ്ഡലത്തിലെന്നോ ?…
ഹരിയാനയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്.ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിക്കും. ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബാബറിയ ആണ് പാർട്ടി തീരുമാനം അറിയിച്ചത്.ജുലാന നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് വിനേഷ് മത്സരിക്കുക.
അതേസമയം ബജ്രംഗ് പുനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർക്കിങ് ചെയർമാനായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. റെയിൽവേയിലെ ഉദ്യോഗം രാജിവച്ചാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്.