വിദ്യാർഥികളുടെ ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ ദൃശ്യങ്ങൾ
ഹൈസ്കൂൾ വിദ്യാർഥികളുടെ സോഷ്യൽ മീഡിയ പഠന ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ ദൃശ്യങ്ങൾ. സംഭവം വിവാദമായതോടെ അധ്യാപികയെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. അധ്യാപികയും കാമുകനും ഉൾപ്പെടുന്ന സ്വകാര്യ ദൃശ്യങ്ങളാണ് അധ്യാപികയുടെ മൊബൈൽ ഫോണിൽ നിന്ന് കുട്ടികളുടെ ഗ്രൂപ്പിലേക്ക് എത്തിയത്. 200 ഓളം വിദ്യാർഥികളുള്ള ഗ്രൂപ്പിലാണ് അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങൾ എത്തിയത്.സ്‌കൂൾ പ്രിൻസിപ്പൽ ഈ വിഷയം പോലീസിനെ അറിയിച്ചെങ്കിലും അധ്യാപികയ്ക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ല. എന്നാൽ സംഭവം വിവാദമായതോടെ അധ്യാപികയെ സ്കൂളിൽനിന്ന് പുറത്താക്കി. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ അധ്യാപിക വിദ്യാർഥികളുമായി ഇടപെടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തന്റെ സ്വകാര്യ മൊബൈൽ ഫോണിൽ കിടപ്പറ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നതായി അധ്യാപിക സമ്മതിച്ചു. എന്നാൽ താൻ അത് ആർക്കും ബോധപൂർവ്വം അയച്ചുനൽകിയിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു.അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. ക്ലീവ്‌ലാൻഡിലെ ജിൻ അക്കാദമിയിലെ വിദ്യാർത്ഥികളുടെ ഗ്രൂപ്പിലേക്കാണ് ഈ ദൃശ്യങ്ങൾ അധ്യാപികയുടെ മൊബൈൽ നമ്പരിൽനിന്ന് അയച്ചുനൽകിയ നിലയിൽ കണ്ടെത്തിയത്. ക്ലീവ്‌ലാൻഡ് പോലീസ് സെക്‌സ് ക്രൈംസ് യൂണിറ്റ് ഡിറ്റക്ടീവ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. അധ്യാപികയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ പറഞ്ഞു. എന്നാൽ വിദ്യാർഥികളുടെ ഗ്രൂപ്പിൽ അധ്യാപികയുടെ സ്വകാര്യദൃശ്യങ്ങൾ അയച്ചുനൽകിയ സംഭവത്തിൽ രക്ഷിതാക്കൾ രോഷാകുലരാണ്. ഇത് അബദ്ധത്തിൽ സംഭവിച്ചതാകില്ലെന്നാണ് അവർ പറയുന്നത്.