വിദ്യാർത്ഥിയുടെ ബന്ധുക്കൾ അദ്ധ്യാപികയെ നഗ്നയാക്കി മര്‍ദ്ദിച്ചു
ക്ലാസില്‍ വരാത്തതിന്റെ പേരില്‍ പെൺകുട്ടിയുടെ ചെവിക്ക് പിടിച്ചു.അദ്ധ്യാപിക പെണ്‍കുട്ടിയെ ശിക്ഷിച്ചത് ക്ലാസില്‍ ഹാജരാകാത്തതിനാണ് എന്ന് കുട്ടികള്‍ പറഞ്ഞു. ചെവിക്കു അദ്ധ്യാപിക പിടിച്ചതിനിടെ പെണ്‍കുട്ടിയുടെ ഹിജാബ് താഴെ വീണു. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളടങ്ങുന്ന സംഘം അദ്ധ്യാപികയെ നഗ്നയാക്കി മര്‍ദ്ദിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ത്രിമോഹിനി പ്രതാപ് ചന്ദ്ര ഹൈസ്‌കൂളിലെ അദ്ധ്യാപികയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിവരം അറിഞ്ഞ് എത്തിയ പോലീസ് സംഘമാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സ്‌കൂള്‍ അധികൃതര്‍ ഹിലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാല് പ്രതികളെ പിടികൂടുകയായിരുന്നു. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂരിലാണ് സംഭവം നടന്നത്.