വിദ്യാർത്ഥിനിയെ ട്യൂഷൻ അദ്ധ്യാപകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ട്യൂഷൻ അദ്ധ്യാപകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ നാടുവിട്ട പ്രതിയെ അറസ്റ്റ് ചെയ്തു. വീട്ടിൽ വച്ചാണ് അദ്ധ്യാപകൻ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി സഹോദരിയുടെ വീടിന് പുറത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽക്കാരനാണെന്നും കഴിഞ്ഞ 3 വർഷമായി ട്യൂഷൻ ക്ലാസ് എടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൈകൾ കെട്ടിയിട്ട് ശ്വാസം മുട്ടനുഭവപ്പെട്ട നിലയിലാണ് പെൺകുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ പെൺകുട്ടി മാത്രമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.രാജസ്ഥാനിലെ കോട്ട സ്വദേശിയായ 28കാരൻ ഗൗരവ് ജയിനാണ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതി വീട്ടിലെത്തുമെന്ന് മനസിലാക്കിയ പൊലീസ് ഒരു സംഘത്തെ വിന്യസിച്ചിരുന്നു. സഹോദരിയുടെ വീട്ടിൽ കയറാൻ ശ്രമിച്ച ജെയ്നെ പോലീസ് പിടികൂടിയിരുന്നു. പിടിക്കപ്പെടുമെന്ന് ഭയന്ന് ജെയ്നിന്റെ ജീവിതം അവസാനിപ്പിച്ചേക്കാമെന്ന് സംശയിച്ച പോലീസ് ചമ്പൽ നദിയിലും മറ്റ് കനാലുകളിലും ആദ്യം തിരച്ചിൽ നടത്തിയിരുന്നു.