വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപിക…. ഞെട്ടലോടെ കുട്ടികളും സഹപ്രവർത്തകരും….

കായംകുളം: എസ് എൻ ഇന്റർനാഷണൽ മോഡൽ സ്കൂൾ അധ്യാപിക, എന്റെ മകന്റെ ക്ലാസ്സ്‌ ടീച്ചറായ സുമം ആണ് മരണപ്പെട്ടത്. സ്വന്തം മക്കളെപ്പോലെ കുട്ടികളെ കണ്ട് അവരുടെ കഴിവുകളും കുറവുകളും കണ്ടെത്തി പഠിപ്പിച്ചിരുന്ന ടീച്ചറിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തുന്നു.. ഇത് ഒരു രക്ഷകർത്താവിന്റെ അഭിപ്രായമല്ല. വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും ഒപ്പം സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട അധ്യാപികയാണ് ഇന്ന് അപകടത്തിൽ മരിച്ചത്.

കാക്കനാട് തട്ടാവഴി കലിങ്കിന് സമീപം സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മരിച്ച കായംകുളം എസ് എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയായ തെക്കേക്കര ഭരണിക്കാവ് സ്വദേശിനി സുമ(51) ത്തിന്റെ വേർപാട് ഞെട്ടലോടെയാണ് കുട്ടികളും സഹപ്രവർത്തകരും ഏറ്റുവാങ്ങിയത്. രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. കായംകുളത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന സുമത്തെ ഇതേ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് മറികടക്കുന്നതിനിടയിൽ ബസ്സിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീഴുകയും ബസ്സിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സുമo ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. സംഭവസ്ഥലത്ത് തന്നെ സുമം മരണപ്പെട്ടിരുന്നു. അപകടം നടന്നതോടെ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്നും ഇറങ്ങിയോടി. സുമത്തിന്റ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button