വിജയ്‌യുടെ അവസാനചിത്രം ‘ദളപതി 69’ന് തിരിച്ചടി…..

രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുന്നതിനാൽ സിനിമ തല്‍ക്കാലം നിര്‍ത്തുകയാണെന്ന് നടൻ വിജയ് അറിയിച്ചിരുന്നു .പിന്നാലെ ദളപതി 69 ആയിരിക്കും തന്റെ അവസാന ചിത്രമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു .അതുകൊണ്ട് തന്നെ പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് ഈ സിനിമക്കായി കാത്തിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഇതാ ഈ സിനിമയുമായി ബന്ധപ്പെട്ട് നിരാശജനകമായ ഒരു റിപ്പോര്‍ട്ട് പ്രചരിക്കുകയാണ്.

ദളപതി 69 ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലായിരിക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആര്‍ആര്‍ആര്‍ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിജയ്‍യെ നായകനാക്കുന്നതിനാല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു .എന്നാൽ ഇവർ ചിത്രത്തിൽ നിന്നും പിന്മാറിയതായാണ് വാർത്ത .. കാരണം വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതേസമയം എച്ച് വിനോദായിരിക്കും ചിത്രത്തിന്റെ സംവിധായകൻ എന്നാണ് ഏകദേശം ഒരു ധാരണയായിരിക്കുന്നത്.

Related Articles

Back to top button