വിചാരണയ്ക്കിടെ യുവതിയുമായി ശാരീരിക ബന്ധം, അഭിഭാഷക കുടുങ്ങി..

കോൺഫറൻസിലൂടെയുള്ള വിചാരണയ്ക്കിടെ യുവതിയുമായി ശാരീരിക ബന്ധം പുലർത്തിയ അഭിഭാഷകന് രണ്ടാഴ്ചത്തെ തടവ് ശിക്ഷ നൽകാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. അഭിഭാഷകനും യുവതിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയും അത് കോടതി കാണുകയും ചെയ്തതോടെയാണ് വക്കീലായ ആർഡി സന്താനകൃഷ്ണനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തത്. പി.എൻ പ്രകാശ്, എ.എ നക്കീരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. രണ്ടാഴ്ചത്തെ തടവ് അനുഭവിക്കാൻ ഉത്തരവിട്ടെങ്കിലും, ബെഞ്ച് അനുവദിച്ചതിനാൽ ജനുവരി 21 മുതൽ ഫെബ്രുവരി 28 വരെ ജയിൽവാസം അനുഭവിച്ചതിനാൽ വിട്ടയക്കും. 6,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ കോടതി നിർദേശപ്രകാരം അഭിഭാഷകനെതിരെ സി.ബി-സി.ഐ.ഡി കേസെടുക്കുകയും കോടതി നടപടികൾക്കിടെ പരസ്യമായി അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Related Articles

Back to top button