വികാരിയച്ചൻ മേടയിൽ മരിച്ച നിലയിൽ
അമ്പലപ്പുഴ: കരുമാടി സെൻ്റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെത്തിമറ്റ (57)ത്തിനെയാണ് മേടയിൽ മരിച്ച നിലയിൽ കണ്ടത്.രാവിലത്തെ പ്രാർത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികൾ തിരക്കി ചെന്നപ്പോഴാണ് വികാരി കട്ടിലിൽ മരിച്ചു കിടക്കുന്നത് കണ്ടത്. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയിരുന്നു. മരണത്തിൽ അസ്വാഭികതയില്ലെന്നും നിരവധി രോഗങ്ങളുള്ള ആളായിരുന്നു വികാരിയെന്നും പൊലീസ് പറഞ്ഞു.മൃതദേഹം ചെത്തിപ്പുഴ അരമനയിലേക്ക് മാറ്റി.