വാഹന അപകടത്തിൽ വാവ സുരേഷിന് പരുക്ക്
കിളിമാനൂർ: അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും പാമ്പ് പിടുത്തക്കാരനുമായ വാവ സുരേഷിന് കാർ അപകടത്തിൽ പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെ കിളിമാനൂർ തട്ടത്ത് മലയിൽ വച്ചാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും നിലമേലേക്ക് പോവുകയായിരുന്ന ഒരു സെലേറിയോ കാർ തട്ടത്തുമലയിൽ വെച്ച് സമീപത്തെ ഭിത്തിയിൽ ഇടിക്കുകയും നിയന്ത്രണം തെറ്റി വാഹനം കറങ്ങി തൊട്ടുപിന്നിൽ വരികയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിയ്ക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറും എതിർ ദിശയിൽ നിന്നും വന്ന കെഎസ്ആർടിസി ബസ്സിലേക്ക് ചെന്നിടിച്ചു. കാർ ബസ്സിനടിയിലേക്ക് പകുതിയോളം ഇടിച്ചു കയറി. അപകടത്തിൽ പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.