വാരാന്ത്യ ലോക്ക് ഡൗൺ മാറ്റിയേക്കും
ഞായറാഴ്ച നിയന്ത്രണത്തിൽ മാറ്റം വന്നേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ അവലോകന യോഗത്തിൽ ഫെബ്രുവരി 6 ഞായറാഴ്ചയും ലോക്കഡൗൺ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. നിയന്ത്രണം തുടരാൻ തീരുമാനിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനത്തിന് അനുസൃതമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. ഉത്തരവിറക്കാൻ അതിനുള്ള അനുമതി തേടിയപ്പോഴാണ് സർക്കാർ നടപടി മാറ്റിവയ്ക്കുന്ന തിനെ കുറിച്ച് ആലോചിക്കുന്നതായി ഉള്ള അറിയിപ്പ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഇത്തരമൊരു നിർദ്ദേശം ഉണ്ടായിരിക്കുന്നത്. വാരാന്ത്യ ലോക ഡൗൺ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ഒരു പുനരാലോചന നടന്നേക്കും എന്നതാണ് ഇപ്പോഴത്തെ വിവരം.