വായില്‍ മനുഷ്യന്റെ തലയുമായി തെരുവ് നായ…

വായില്‍ മനുഷ്യന്റെ തല കടിച്ചുപിടിച്ച് ഓടുന്ന നായയെക്കണ്ട് സ്തംഭിച്ച് നിന്ന് ആള്‍ക്കൂട്ടം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നായയുടെ വായില്‍ നിന്ന് മനുഷ്യന്റെ തല പിടിച്ചെടുക്കാന്‍ പൊലീസിന് കഴിഞ്ഞു. മോണ്ടെ എസ്‌കോബെഡോ നഗരത്തില്‍ തലയും മറ്റ് ശരീരഭാഗങ്ങളും ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നതിനിടെയാണ് തെരുവുനായ മനുഷ്യന്റെ തല കടിച്ചെടുത്ത് ഓടിയത്.

മനുഷ്യന്റെ തല കടിച്ചുപിടിച്ച് തെരുവിലൂടെ നായയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. മയക്കുമരുന്ന് സംഘങ്ങള്‍ അടക്കിവാഴുന്ന മെക്സിക്കോയിലെ പ്രധാന നഗരങ്ങളിലൊന്നാണിത്.

Related Articles

Back to top button