വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാനായി സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞത് നൈറ്റിയിട്ട പ്രേതത്തിന്റെ രൂപം
വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാനായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ ഒരു സ്ത്രീയുടെ വിചിത്ര രൂപം പതിഞ്ഞതായി ദമ്പതികൾ അവകാശപെടുന്നു. അത് തങ്ങളുടെ വീട്ടിൽ മുമ്പ് താമസിച്ചിരുന്ന ആളുടെയാണെന്നും അയാൾ ഇവിടെ വെച്ചാണ് മരിച്ചതെന്നുമാണ് ഇവർ പറയുന്നത്. ആത്മാവിനെ കണ്ടുമുട്ടിയ ദമ്പതികളുടെ അനുഭവം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരിക്കുകയാണ്.
കിടപ്പുമുറിക്ക് പുറത്തുള്ള ഇടനാഴിയിൽ ഒരു രൂപം പതുങ്ങിയിരിക്കുന്നത് സി.സി.ടി.വി ക്യാമറയിൽ കണ്ടു ഞെട്ടിയെന്നാണ് ഇവർ പറയുന്നത്. രണ്ട് വർഷം മുമ്പ് താമസം മാറിയപ്പോൾ തന്റെ വസ്തുവകകൾ പിശാചുക്കൾ വേട്ടയാടുകയാണെന്ന് വീട്ടുടമ മുന്നറിയിപ്പ് നൽകിയെങ്കിലും ദമ്പതികൾ അത് അവഗണിച്ചു. പക്ഷെ അടുത്തിടെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട രൂപം ദമ്പതികളെ ഞെട്ടിച്ചിരിക്കയാണ്. വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ മരിച്ചുപോയ ഒരു വൃദ്ധയുടെ രൂപമാകാം കണ്ടതെന്ന് ജോയി വിശ്വസിക്കുന്നു. വൃദ്ധ മരിച്ച സമയത്ത് നൈറ്റിയാണ് ധരിച്ചിരുന്നത്. ആരോഗ്യപ്രവർത്തകർ മൃതദേഹത്തിൽ നിന്ന് അത് മാറ്റിയിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളിലും നൈറ്റി ധരിച്ചിരിക്കുന്നത് കാണാം.
തേനീച്ചക്കൂട് പോലെയുള്ള തലമുടി കണ്ട് ഞങ്ങൾക്ക് ശ്വാസം മുട്ടി. എന്റെ ഭാര്യയ്ക്ക് ഇതേക്കുറിച്ച് സംസാരിക്കാൻ ഭയമാണ് ജോയി പറഞ്ഞു. വീഡിയോ കണ്ട ശേഷം മരിച്ച സ്ത്രീ എന്നെ ശ്രദ്ധിക്കുന്നുവെന്ന തോന്നൽ എനിക്കുണ്ട്. ഞാൻ ഹാളിലിരുന്ന് ടിവി കാണുമ്പോൾ ഇടനാഴി എന്റെ വലതുവശത്താണ്, കണ്ണിന്റെ കോണിലൂടെ എനിക്കെന്തോ കാണാം, യഥാർഥത്തിൽ അവിടെ ഒന്നുമില്ല എന്നും ജോയി പറഞ്ഞു. മിനസോടയിലെ ഷാകോപിയിൽ താമസിക്കുന്ന ജോയിയും ആമി റാഡ്കെയും തങ്ങളുടെ അനുഭവം പങ്കുവെക്കുന്നത് . മരണാനന്തര ജീവിതത്തിന്റെ തെളിവ് ആണിതെന്ന് ജോയി അവകാശപ്പെടുന്നു.