വലിയകുളങ്ങരയിൽ അജ്ഞാത മൃതദേഹം
ആലപ്പുഴ: കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ കാണാതായ തമിഴ്നാട് മാർത്താണ്ഡം സ്വദേശി സേവ്യറുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് എന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.