വരൻ മദ്യപിക്കാൻ പോയി… മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി….
വിവാഹത്തിന് വരൻ എത്താൻ വൈകിയതിനെ തുടർന്ന് മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് വധു. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചും ആടിയും പാടിയും സമയം കളഞ്ഞ വരൻ വിവാഹത്തിനെത്തിയത് രാത്രി 8 മണിക്കാണ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ പെൺകുട്ടിയുടെ വിവാഹം, വിവാഹത്തിനെത്തിയ മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ അച്ഛൻ നടത്തി. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. വിവരം അറിഞ്ഞ വരൻ പ്രകോപിതനാവുകയും വിവാഹ വേദി സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.