വരന്റെ തലയിൽ വിഗ്ഗ്, കല്യാണ മണ്ഡപത്തിൽ വധു ബോധം കെട്ട് വീണു
വരന് തലയില്‍ മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു കല്യാണ മണ്ഡപത്തില്‍ ബോധം കെട്ടുവീണു. ഒടുവില്‍ ബോധം വന്നപ്പോള്‍ കല്യാണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. പരസ്പരം മാല ചാര്‍ത്തുന്നതിനിടെയാണ് വരന്റെ തലയിൽ മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ വധു വിവാഹവേദിയില്‍ ബോധം കെട്ടുവീഴുകയായിരുന്നു.ബോധം വന്നപ്പോള്‍ തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു.വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവില്‍ വിവാഹം മുടങ്ങിയ സങ്കടത്തില്‍ വരന്‍ അജയ് കുമാര്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ ഭര്‍ത്തനയിലാണ് സംഭവം.