വയറ് വേദനയുമായി ആശുപത്രിയിൽ പോയി….പരിശോധന കഴിഞ്ഞപ്പോൾ യുവാവിന്…..

കഴിഞ്ഞ 20 വർഷമായി തന്ന അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിലാണ് 33 കാരനായ യുവാവ് .എല്ലാ മാസവും വയറ് വേദനയും മൂത്രത്തിൽ രക്തവും കണ്ടെത്തിയിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് ഞെട്ടിക്കുന്ന സത്യം യുവാവ് തിരിച്ചറിയുന്നത്. യുവാവിന് ഗർഭപാത്രം ഉണ്ട് 20 വർഷമായി ആർത്തവവുമുണ്ട്.

‘ഇന്റർസെക്‌സ്’ ആയാണ് ചെൻ ലി പിറന്നത്. പുരുഷ ലൈംഗികാവയവങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളുടെ ലൈംഗികാവയവയങ്ങളും ഉണ്ടാരുന്ന അവസ്ഥയാണ് ഇന്റർസെക്‌സ്. പുരുഷ ലൈംഗികാവയവത്തിനൊപ്പം ഗർഭപാത്രം, അണ്ഡാശയം എന്നിവ ചെൻലിക്ക് ഉണ്ടായിരുന്നു.ചെൻലിയുടെ അഭ്യർത്ഥനപ്രകാരം ഗർഭാശയം നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമവും കഴിഞ്ഞു ചെൻലി പൂർണ ആരോഗ്യവാനായി പുറത്തിറങ്ങിയത്.

Related Articles

Back to top button