വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി.. 17 കാരി പ്രസവിച്ചു… കുട്ടിയുടെ അച്ഛൻ 12കാരൻ…..
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ 17 കാരി പ്രസവിച്ചു. സർക്കാർ ആശുപത്രിയിൽ വയറുവേദനയുമായി എത്തിയ പെൺകുട്ടി പരിശോധിച്ചപ്പോഴാണ് ഒൻപതുമാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. 17കാരി പെൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് ആശുപത്രി അധികൃതർ സംഭവം പൊലീസിനെ അറിയിച്ചു. പിന്നാലെയാണ് അയൽവാസിയായ 12 വയസുകാരനാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. പോക്സോ വകുപ്പ് പ്രകാരം 12കാരനെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തിൽ മറ്റാരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ ഇത്രയും നാൾ കുട്ടിയുടെ മാതാപിതാക്കൾ സംഭവം അറിഞ്ഞില്ലെന്ന് പറയുന്നതിൽ സംശയമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.