വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച്. ആഭരണങ്ങൾ മോഷ്ടിച്ചു
കായംകുളം : വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് മോഷണം. ആഭരണങ്ങൾ മോഷ്ടാക്കൾ കവർന്നു. ആക്രമണത്തിൽ ഗേറ്റ് കീപ്പർ അശ്വതിക്ക് മുഖത്ത് പരിക്കേറ്റു. കായംകുളം വലിയതുറ ഗേറ്റിലാണ് കേസിനാസ്പദമായ സംഭവം. എട്ടെമുക്കാലോടെ കായംകുളത്ത് നിന്ന് ചേപ്പാടേക്കുള്ള ആദ്യ ഗെയിറ്റിലായിരുന്നു ആക്രമണം. ട്രെയിൻ കടന്നു പോയശേഷം ഗെയിറ്റ് ഉയർത്തി അശ്വതി റൂമിലേക്ക് പ്രവേശിച്ചു. അപ്പോഴാണ് ഒരു മോഷ്ടാവ് അവിടെത്തുകയും വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുകയും ചെയ്തത്. തുടർന്ന് അവരുടെ മാല പൊട്ടിച്ചെടുത്തു.
മോഷണം ശ്രമം തടയുന്നതിന് അശ്വതി ശ്രമിക്കുന്നതിനിടെ മുഖത്തടിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയുമായിരുന്നു. മോഷ്ടാവ് കൈയിൽ ഗ്ലൗസ് ധരിച്ചിരുന്നു. ഈ സമയം പ്രാണരക്ഷാർത്ഥം കൈയിൽ അശ്വതി കടിക്കുകയും മോഷ്ടാവിന് മുറിവേൽക്കുകയും ചെയ്തു. കൈയിൽ നിന്ന് ചോര പൊടിയുകയും ഗ്ലൗസ് മുറിഞ്ഞ് താഴെ വീഴുകയും ചെയ്തു. അതിനുശേഷം ഇയാൾ ആഭരണങ്ങളെല്ലാമെടുത്ത് കടന്നുകളയുകയായിരുന്നു. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.