ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം…

അമ്പലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്.രാവിലെ 6 മണിയോടെ ആയിരുന്നു അപകടം.
എറണാകുളത്തു നിന്നും കമ്പി കയറ്റിവന്ന ലോറി നിയന്ത്രണംതെറ്റി മറിയുകയായിരുന്നു.ആലപ്പുഴ അഗ്നി രക്ഷാ സേന എത്തി രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സൗത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു.

Related Articles

Back to top button