ലോക സൗന്ദര്യമത്സരത്തിൽ ചേർത്തല സ്വദേശിനിയും.
ചേർത്തല:ബോളിവുഡ് സിനിമയുടെ ഭാഗമായ
ഹൗതേ മോണ്ടെ മിസ്സിസ് ലോക സൗന്ദര്യ മത്സരത്തിന്റെ ഫൈനലിലേക്ക്
ചേർത്തല സ്വദേശി
ഷെറിൻ മുഹമ്മദ് ഷിബിൻ തിരഞ്ഞെടുക്കപ്പെട്ടു.
കാനഡ സൗന്ദര്യമത്സരത്തിൽ ഫൈനലിൽ എത്തിയ ചേർത്തല സ്വദേശി ഷെറിൻ മുഹമ്മദ് ഷിബിൻ , ബോളിവുഡ് സിനിമയുടെ ഭാഗമായി നടത്തുന്ന വിവാഹിതരുടെ ലോക സൗന്ദര്യ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2022മെയ് മാസത്തിൽ ദുബായിൽ വെച്ചാണ് മത്സരം നടക്കുക.കാനഡയിലെ ടോറൊന്റോ സർവ്വ കലാശാലയിൽ ലാബ് മാനേജർ ആണ്. ബയോ ടെക്നോളജിയിൽ എംടെക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രെഷനിൽ എം. ബി. എ.യും ഉണ്ട്.
ഭർത്താവ് ആലപ്പുഴ തിരുവമ്പാടി സ്വദേശി മുഹമ്മദ് ഷിബിൻ ഫ്രഞ്ച് മരുന്ന് കമ്പനി സിനോഫി യുടെ അസിസ്റ്റന്റ് മാനേജർ ആണ്.രണ്ട് പെൺ കുട്ടികൾ അലയ്ന, സുഹാന.ചേർത്തല നഗരസഭ നാലാം വാർഡിൽ പൊതു പ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ റോട്ടറി അസിസ്റ്റന്റ് ഗവർണ്ണറും ആയ അബ്ദുൽ ബഷീറിന്റെയും,
മുൻ നഴ്സിംഗ് ഓഫീസർ സൂസന്ന ബഷീറിന്റെയും മൂത്തമകളാണ് ഷെറിൻ. സഹോദരന്മാരായ ഡോക്ടർ ഫൈസൽ കാനഡയിലും,
ഷെബിൻ അബുദാബിയിൽ സേഫ്റ്റി എഞ്ചിനീയറായും ജോലി ചെയ്യുന്നു.