ലൈംഗീക വൈകൃതത്തിന് ഇരയാക്കി ഗർഭിണിയായ ആടിനെ കൊന്നു: ഒരാൾ പിടിയിൽ
ലൈംഗീക വൈകൃതത്തിന് ഇരയാക്കി ഗർഭിണിയായ ആട് ചത്തു. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ആണ് സംഭവം. ഗർഭിണിയായ ആടിനെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മൂന്നംഗ സംഘം ഗർഭിണിയായ ആടിനെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ തമിഴ്നാട് സ്വദേശി സെന്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കുകൂടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.