ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു.. ഭാര്യയെ കഴുത്തില്‍ കയര്‍മുറുക്കി കൊന്ന് യുവാവ്…

രണ്ടാമതും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തില്‍ കയര്‍മുറുക്കി കൊന്നു. ഭാര്യയെ കൊലപ്പെടുത്തിയശേഷം കാണാനില്ലെന്ന പരാതി നല്‍കി പോലീസിനെ കബളിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

വീടിന്റെ താഴത്തെനിലയില്‍ ബേക്കറി നടത്തുന്ന അന്‍വറും റുക്‌സാറയും 2013-ലാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് മൂന്ന് മക്കളുണ്ട്.രാത്രി ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പ്രതി അല്പസമയത്തിന് ശേഷം വീണ്ടും ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ ഇതിന് വിസമ്മതിച്ചു. ഇതോടെ രോഷാകുലനായ പ്രതി കയര്‍ കഴുത്തില്‍മുറുക്കി ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശി മുഹമ്മദ് അന്‍വര്‍(34) ആണ് ഭാര്യ റുക്‌സാറി(30)നെ കൊലപ്പെടുത്തിയത്.

മരണം ഉറപ്പുവരുത്തിയതോടെ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവാവിന്റെ ശ്രമം. തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി ബൈക്കില്‍ കൊണ്ടുപോയി വീട്ടില്‍നിന്നും 50 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചു. പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതിയും നല്‍കി. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് താക്കൂര്‍ദ്വാര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിയാനായി മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമീപത്തെ പോലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറിയിരുന്നു. ഇതോടെയാണ് മരിച്ചത് അംറോഹയില്‍നിന്ന് കാണാതായ റുക്‌സാറാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാനായി അന്‍വറിനെ വിളിച്ചുവരുത്തിയ പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ യുവാവ് കുറ്റംസമ്മതിക്കുകയായിരുന്നു. പ്രതി കുറ്റസമ്മതം നടത്തുന്ന വീഡിയോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

Related Articles

Back to top button