ലിംഗമാറ്റ ശസ്ത്രക്രിയയും വാടക ഗർഭധാരണവും മനുഷ്യന്‍റെ അന്തസ്സിന് കടുത്ത ഭീഷണി…

ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് വ്യക്തമാക്കി കത്തോലിക്കാസഭ. തിങ്കളാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സഭ പുറത്തിറക്കിയത്. മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്നാണ് ഗർഭച്ഛിദ്രം, ദയാവധം തുടങ്ങിയവയെ സഭ പ്രസ്താവനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് അഞ്ചുവർഷമെടുത്തു തയ്യാറാക്കിയ 20 പേജുള്ള പ്രഖ്യാപനമാണ് വത്തിക്കാൻ പ്രമാണരേഖകളുടെ ഓഫീസ് പുറത്തിറക്കിയത്. ഏതാനും മാസങ്ങളെടുത്തു നടത്തിയ പരിശോധനകൾക്കുശേഷം മാർച്ച് 25നാണ് ഫ്രാൻസിസ് മാർപാപ്പ ഇതിന് അംഗീകാരം നൽകിയത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ‘അതിരറ്റ അന്തസ്സ്’ എന്നപ്രഖ്യാപനം ഇറക്കിയത്.വ്യക്തിയുടെ ലിംഗം മാറ്റാൻ കഴിയുമെന്നുപറയുന്ന ‘ജെൻഡർ തിയറി’യെ വത്തിക്കാൻ നിരാകരിക്കുന്നു.

ജീവശാസ്ത്രപരമായി വ്യത്യസ്തരായ പുരുഷനും സ്ത്രീയുമായി ദൈവം മനുഷ്യൻ സൃഷ്ട്ടിച്ചു. അതിനാൽ, ദൈവത്തിന്റെ പദ്ധതിയെ മാറ്റുകയോ സ്വയം ദൈവമാകാൻ ശ്രമിക്കുകയോ അരുതെന്ന് പ്രഖ്യാപനം പറയുന്നു. വാടകഗർഭപാത്രത്തിലൂടെയുള്ള ജനനം വാടകയമ്മയുടെയും ജനിക്കുന്ന കുഞ്ഞിൻറെയും അന്തസ്സിനെ ഹനിക്കുന്നുവെന്നും വത്തിക്കാൻ അഭിപ്രായപ്പെട്ടു.

Related Articles

Back to top button