ലഹരി പാർട്ടിക്ക് ഗോവയിൽ പോകാൻ വാഹനവും മോഷ്ടിക്കും, മാലയും പൊട്ടിക്കും. കൂട്ടിന് 22 കാരിയും

വർക്കല:ജനുവരി 22 വെളുപ്പിനെ 6 മണിക്ക് കടയ്ക്കാവൂർ അങ്കിളിമുക്കിന് സമീപത്തു നിന്ന് 80 വയസ്സുള്ള വയോധികയെ ബൈക്കിലെത്തി ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിനു ശേഷം സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ പ്രതികൾ ഷമീർ 21 വയസ്, അബിൻ 21 വയസ്സ് എന്നിവരും സംഘത്തിലെ മറ്റു മൂന്നുപേരും പിടിയിലായി.പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച മോട്ടോർബൈക്ക് അന്നേദിവസം വെളുപ്പിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്ത് നിന്നും മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. മോഷ്ടിച്ച വാഹനങ്ങളിൽ രൂപമാറ്റം വരുത്തി അതിനുശേഷം മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽക്കുന്നതിനും പ്രതികളെ സഹായിച്ചിരുന്ന സംഘങ്ങളായ അഖിൽപ്രേമൻ , വയസ്സ് 20 മരുതൻ വിളാകം സ്കൂളിന് സമീപം,വക്കം ഹരീഷ് 19 yrs, തൊടിയിൽ വീട് ,ചിറയിൻകീഴ് ജെർനിഷ 22 വയസ്സ് , എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ജർണിഷയാണ് വിൽക്കാൻ പ്രതികളെ സഹായിച്ചിരുന്നത് ജെർനിഷ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചു വരികയാണ് ചാലക്കുടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി നോക്കിയിരിക്കുകയാണ് ജെർനിഷ. ഈ കേസിലെ പ്രതികളായ ഷമീർ ,അബിൻ എന്നിവർ കുപ്രസിദ്ധ വാഹന മോഷ്ടാക്കലും മുപ്പതോളം കേസുകളിലും പ്രതികലുമാണ്.കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പ്രതികൾ നിരവധി മാല മോഷണം നടത്തിയിട്ടുള്ളതായി ചോദ്യംചെയ്യലിൽ പോലീസിന് വ്യക്തമായിലഭിച്ചിട്ടുണ്ട്.മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റു കിട്ടുന്ന പണം പ്രതികൾ ആഡംബര ജീവിതത്തിനും ഗോവ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നതിനുമാണ് ചെലവഴിക്കുന്നതെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട്. വക്കം സ്കൂളിന് പിൻവശത്തുള്ള ഒരു വീട്ടിലാണ് പ്രതികൾ മോഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നതും രൂപമാറ്റം നടത്താൻ ഉപയോഗിച്ചതും .സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരെ പ്രതികൾ അക്രമം അഴിച്ചുവിട്ടു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.പിടികൂടുന്നതിനിടെ രക്ഷപ്പെട്ട പ്രതിയായ അബിനെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് വക്കം റെയിൽവേ ട്രാക്കിൽ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും പോലീസ് പിടികൂടിയത്.തിരുവനന്തപുരം റൂറൽ എസ്പി ഡോ വിദ്യാ ഗോപിനാഥ് ഐപിഎസ് നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി നിയാസ്സിന്റെ മേൽനോട്ടത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കടയ്ക്കാവൂർ എസ് എച് ഒ അജേഷ് വി, എസ്ഐ ദീപു എസ് എസ്, മാഹിൻ ബി മനോഹർ എ എസ് ഐ ശ്രീ കുമാർ, ഷാഫി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിഷ് കുമാർ V V അനീഷ് B. വനിതാ പോലീസ് സുരജ ,മേരി, സിവിൽ പോലീസ്‌ ഓഫീസർ മാരായ സുജിൽ,ബിനു,സിയാദ്,ഡാനി, അഭിജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് 2021 നവംബർ മാസത്തിൽ വക്കം സ്വദേശിയുടെ വീട്ടിൽ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും ഈ കേസിലെ പ്രതികൾക്ക് പങ്കുള്ളതായി പോലീസിന് വ്യക്തമായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച ലാൻസർ കാറും പോലീസ് മുരുക്കുംപുഴ യിൽ നിന്നും കണ്ടെടുത്തിട്ടുണ്ട് പിടിയിലായ പ്രതികൾ മയക്കുമരുന്നു വ്യവസായത്തിലെ കണ്ണികൾ ആണെന്നും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button