റെയിൽവെ പാളത്തിലെ ഉരുക്ക് മോഷ്ടാക്കൾ പിടിയിൽ

അമ്പലപ്പുഴ: അമ്പലപ്പുഴ റെയിൽവെ സ്റ്റേഷൻ കോമ്പൗണ്ടിൽ പുതിയതായി ഘടിപ്പിക്കുവാൻ ആയിവെച്ചിരുന്ന റെയിൽ ജോയിൻ്റ് ( ഉരുക്ക് ) 18 എണ്ണം മോഷ്ടിച്ച പ്രതികളെ അമ്പലപ്പുഴ പൊലീസ് പിടികൂടി.അര ടൺ ഭാരമുള്ള ഉരുക്കു ജോയിൻ്റുകൾ മോഷ്ടിച്ച അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കാക്കാഴം കോമന ബാലൻ്റെ മകൻ വിഷ്ണു (24), അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തോപ്പിൽ (വടക്കേവീട്ടിൽ) നിന്നും പുറക്കാട് പഞ്ചായത്ത് നാലാം വാർഡിൽ കരൂർ പാട്ടത്തിൽ വീട്ടിൽ താമസിക്കുന്ന മധുവിൻ്റെ മകൻ ബിനീഷ് (41) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റു ചെയ്തു.സ്റ്റേഷൻ പരിസരത്ത് മദ്യപിക്കുന്നതിനിടെ ശ്രദ്ധയിൽപ്പെട്ട ഉരുക്കു ജോയിൻ്റുകൾ പ്രതികൾ ബിനീഷിൻ്റെ ആപ്പയിൽ കയറ്റി ആക്രിക്കടയിലേക്ക് പോകുന്ന വഴി വിവരം ലഭിച്ചതിനെ തുടർന്ന് അമ്പലപ്പുഴ സി.ഐ ദ്വിജേഷ്, എസ്.ഐ ധനീഷ്കുമാർ, സി.പി.പി.ഒമാരായ വിനു കൃഷ്ണൻ, മനീഷ്, അനൂപ് എന്നിവർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

Related Articles

Back to top button