റിയാസ് മൗലവി വധക്കേസ്..വിധി പറഞ്ഞ ജഡ്ജിയെ സ്ഥലം മാറ്റി….

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന .ആറുമാസം മുന്‍പ് തന്നെ സ്ഥലം മാറ്റത്തിന് അപേക്ഷ നല്കിയിരുന്നെന്നും ഇതിന്‍റെ സ്വാഭാവിക നടപടി മാത്രമാണ് ഇതെന്നുമാണ് വിശതീകരണം .

മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറി ആർഎസ്എസ് പ്രവർത്തകരായ മൂന്ന്‌പേർ വെട്ടികൊലപ്പെടുത്തുക ആയിരുന്നു . എന്നാൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു . പ്രതിപക്ഷം വിധി സർക്കാരിനെതിരെ ആയുധമാക്കി. പിന്നാലെ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിരിക്കുകയാണ് .

Related Articles

Back to top button