റഷ്യയെ തടയാന്‍ ആര്‍ക്കും കഴിയില്ല, പുടിന്‍ ലോകം ഭരിക്കും

റഷ്യയെ തടയാന്‍ ആര്‍ക്കും കഴിയില്ല, വ്ളാഡിമിര്‍ പുടിന്‍ ഒരു ദിവസം ലോകം ഭരിക്കും. ബാല്‍കണിലെ ജ്യോതിഷ പണ്ഡിത എന്നറിയപ്പെടുന്ന ബാബ വംഗ 26 വര്‍ഷം മുമ്പ് ലോകം വിട്ടുപോയെങ്കിലും അവരുടെ പ്രവചനങ്ങള്‍ ഇന്ന് ചർച്ചയാകുകയാണ്. റഷ്യ ‘ലോകത്തിന്റെ നാഥന്‍’ ആകുമെന്നും യൂറോപ് ‘തരിശുഭൂമി’ ആകുമെന്നും എഴുത്തുകാരന്‍ വാലന്റൈന്‍ സിഡോറോവിനോടാണ് ബാബ വംഗ പറഞ്ഞത്. ബര്‍മിംഗ്ഹാം മെയില്‍ പറയുന്നതനുസരിച്ച് എല്ലാവരും മഞ്ഞുപോലെ ഉരുകിപ്പോകും, എന്നാല്‍ വ്ളാഡിമിറിന്റെ മഹത്വം, റഷ്യയുടെ മഹത്വവും എന്നും നിലനില്‍ക്കും. റഷ്യയെ തടയാന്‍ ആര്‍ക്കും കഴിയില്ല.1911-ല്‍ ജനിച്ച വംഗയ്ക്ക് 12ാം വയസ്സില്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്നും അപ്പോഴാണ് അവരുടെ ദര്‍ശനങ്ങളും ഭാവി കാണാനുള്ള കഴിവും കിട്ടിയതെന്നും പറയുന്നു. ദാഇശിന്റെ ഉദയവും അമേരികയുടെ 44ാമത് പ്രസിഡന്റ് ആഫ്രികന്‍-അമേരികന്‍ ആയിരിക്കുമെന്നും വംഗ പ്രവചിച്ചിരുന്നു. 1996ല്‍ അവര്‍ മരിച്ചപ്പോള്‍ ലോകം അവസാനിക്കുമെന്ന് അവള്‍ വിശ്വസിക്കുന്ന 5079 വരെയുള്ള പ്രവചനങ്ങള്‍ അവര്‍ നടത്തി. അവളുടെ പ്രവചനങ്ങളില്‍ 85 ശതമാനം യാഥാര്‍ത്ഥ്യമായെന്ന് റിപോര്‍ട്ട്.ആഗോള സംഭവങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് തന്നെ പ്രവചിക്കുന്നതില്‍ ഗൂഢാലോചന സിദ്ധാന്തക്കാര്‍ക്കിടയില്‍ വളരെ പ്രശസ്തയാണ് ബള്‍ഗേറിയയില്‍ നിന്നുള്ള ബാബ വംഗ. 9/11 ഭീകരാക്രമണങ്ങളും ബ്രെക്സിറ്റും പോലുള്ള പ്രധാന സംഭവങ്ങളും 5079 വരെ നിഗൂഢ പ്രവചനങ്ങളുടെ ഒരു പരമ്പരയില്‍ വംഗ പ്രവചിച്ചതായി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button