രാഷ്ട്രപതി തിരഞ്ഞെടുപ്പ് : എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപതി മുർമ്മുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് !!!!

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്കാണ് കേരളത്തിന്റെ പിന്തുണ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപതി മുർമ്മുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് കിട്ടും. ദ്രൗപതി മുർമ്മുവിന് പിന്തുണ നൽകാത്ത് സംസ്ഥാനമായിട്ടും എങ്ങനെയാണ് അതെന്നല്ലേ. കേരളത്തിൽ നിന്ന് മുർമ്മുവിന് കിട്ടാൻ പോകുന്നത് ഒരു ബി.ജെ.പി എം.എൽ.എയുടെ വോട്ടാണ്. ഉത്തർപ്രദേശിലെ സേവാപുരി എം.എൽ.എ നീൽ രത്തൻ സിങാണ് തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിലെത്തി എൻ.ഡി.എ സ്ഥാനാർത്ഥിക്കായി വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ആയുർവ്വേദ ചികിത്സയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. ചികിത്സ പൂർത്തിയായ ശേഷം ആഗസ്റ്റ് 5ന് വാരണാസിയിലേക്ക് തിരികെ പോകും. നീൽ രത്തൻ സിങിനെ കൂടാതെ തമിഴ്‌നാട് തിരുനെൽവേലിയിൽ നിന്നുള്ള ഡി.എം.കെ എം.പി എസ്.ജ്ഞാനതിരവിയവും തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്താൻ എത്തി. കൊവിഡ് ബാധിതൻ ആയതിനാലാണ് തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിൽ വോട്ട് ചെയ്യാനെത്തിയതെന്ന് ജ്ഞാനതിരവിയം പ്രതികരിച്ചു.

Related Articles

Back to top button