രാത്രി പ്ലസ് വൺ വിദ്യാർഥിനിയെ കാണാനെത്തിയ വിരുതനെ പൊക്കി… ഫോൺ പരിശോധിച്ചപ്പോൾ പോലീസ് ഞെട്ടി….

പാലക്കാട്: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കുന്ന യുവാവ് പിടിയിൽ. കോട്ടയം ചങ്ങനാശേരി നാലുകോടി സ്വദേശി ജിത്തു റജി (24)യാണു വാളയാർ പോലീസിന്റെ പിടിയിലായത്. രാത്രി കഞ്ചിക്കോട് പാറപ്പിരിവ് ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ എസ്.ഐ ആർ.രാജേഷിന്റെ നേതൃത്തിലുള്ള പട്രോളിങ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സൗഹൃദം നടിച്ച് ഇയാൾ പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി വ്യക്തമായത്. കഞ്ചിക്കോട് ഭാഗത്ത് ഇത്തരത്തിൽ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ കാണാനെത്തിയതായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായാണ് കൂടുതലും സൗഹൃദം സ്ഥാപിച്ചിരുന്നത്. ചാറ്റിനിടെ വീഡിയോകോൾ ചെയ്ത് കുട്ടികളുടെ നഗ്നത
ചിത്രീകരിക്കുകയായിരുന്നുവെന്നാണു പോലീസ് കരുതുന്നത്. പോക്സോ നിയമവും ഐടി വകുപ്പും ചേർത്ത് കേസെടുത്തതായി വാളയാർ ഇൻസ്പെക്ടർ വി.എസ്. മുരളീധരൻ പറഞ്ഞു.

Related Articles

Back to top button