രണ്ട് വയസ്സുള്ള കുട്ടിയെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ്.. കല്ലെടുത്തെറിഞ്ഞപ്പോൾ…

രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്. തടാകക്കരയിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് വിശന്നു വലഞ്ഞ ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങിയതെന്നാണ് റിപ്പോർട്ട്. ഹിപ്പോപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഹിപ്പൊപ്പൊട്ടാമസ് കുട്ടിയെ ജീവനോടെ വിഴുങ്ങുന്നത് കണ്ട് നിന്നയാൾ കല്ലെടുത്ത് എറിയാൻ ആരംഭിച്ചപ്പോൾ കുട്ടിയെ തിരികെ തുപ്പി. ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിലാണ് സംഭവം. പരിക്കേറ്റ കുട്ടിയെ വൈദ്യസഹായത്തിനായി തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് മാറ്റി. കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയിൽ കുട്ടി ചികിൽസയിലാണ്. മുൻകരുതലെന്ന നിലയിൽ കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള വാക്സീൻ നൽകുകയും പിന്നീട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

Related Articles

Back to top button