രണ്ടു നൂറ്റാണ്ടായി മുങ്ങിക്കിടന്ന രണ്ട് കടല്‍യാനങ്ങള്‍ നിറയെ സ്വര്‍ണം…. 1.36 ലക്ഷം കോടി…..
കടലിനടിയില്‍ രണ്ടു നൂറ്റാണ്ടായി മുങ്ങിക്കിടന്ന രണ്ട് കടല്‍യാനങ്ങള്‍ നിറയെ സ്വര്‍ണമായിരുന്നെന്ന് കണ്ടെത്തല്‍. കൊളംബിയയുടെ കരീബിയന്‍ തുറമുഖമായ കാര്‍ട്ടാജെനക്കു സമീപം 1708ല്‍ ബ്രിട്ടീഷുകാര്‍ മുക്കിയ സ്പാനിഷ് കപ്പലായ സാന്‍ജോസിനു സമീപം കിടന്ന രണ്ട് പേരില്ലാ ചെറുകപ്പലുകളിലാണ് നിറയെ സ്വര്‍ണം കണ്ടെത്തിയത്. 1700 കോടി ഡോളര്‍ ആണ് ഇവക്ക് വില കണക്കാക്കുന്നത്. സ്വര്‍ണം മാത്രമല്ല, വിലപിടിച്ച മറ്റു വസ്തുക്കളും ഇവയില്‍ നിറച്ചിരുന്നതായി വിഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സ്പെയിന്‍ ഭരണത്തില്‍നിന്ന് കൊളംബിയയുടെ സ്വാതന്ത്ര്യ സമരപോരാട്ടത്തിനിടെ 1708ലാണ് നിറയെ വിലപിടിച്ച വസ്തുക്കളുമായി പോയ സാന്‍ജോസ് കപ്പല്‍ ബ്രിട്ടീഷുകാര്‍ മുക്കിയത്. ഇത് പിന്നീട് 2015ല്‍ കണ്ടെത്തിയിരുന്നു.