യോദ്ധയുടെ രണ്ടാം ഭാഗം ചെയ്യണം എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാതെ സംഗീത് ശിവന്‍ മടങ്ങി….
തിരുവനന്തപുരം: അന്തരിച്ച സംവിധായകന്‍ സംഗീത് ശിവന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത് യോദ്ധയുടെ സംവിധായകന്‍ എന്ന നിലയിലാണ്. 1992 ല്‍ ഇറങ്ങിയ യോദ്ധ ആ സമയത്ത് മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയായിരുന്നു ഈ ആക്ഷന്‍ ഫാന്‍റസി ചിത്രം.
യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കുക എന്നത് സംഗീതം ശിവന്‍റെ വലിയ ആഗ്രഹം ആയിരുന്നു. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അദ്ദേഹം പലതരത്തില്‍ നടത്തിയിരുന്നു. അതിനായി വിവിധ സ്ക്രിപ്റ്റുകള്‍ പോലും അദ്ദേഹം തയ്യാറാക്കിയിരുന്നു. യോദ്ധയുടെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടെന്ന് സംഗീത് ശിവന്‍ തന്നെ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.




