യൂസഫലി പറക്കും… ലോകത്തിലെ ഏറ്റവും ആഢംബര ഹെലികോപ്റ്ററിൽ….

ലോകത്തിലെ തന്നെ ഏറ്റവും ആഢംബരമായ ഹെലികോപ്റ്റര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായി എം.എ യൂസഫലി. ലോകത്തില്‍ 1500 എണ്ണം മാത്രം ഇറക്കിയിട്ടുള്ള എച്ച് 145 ഹെലികോപ്റ്ററാണ് യൂസഫലി സ്വന്തമാക്കിയത്. നാല് ലീഫുകളുള്ള എച്ച് 145 ഹെലികോപ്റ്ററില്‍ ഒരേ സമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമേ ഏഴ് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ ഈ എയര്‍ബസിന് 246 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. സമുദ്ര നിരപ്പില്‍ നിന്നും 20000 അടി ഉയരത്തില്‍ വരെ പറക്കാനുള്ള സാങ്കേതിക ക്ഷമതയും ഇതിന്റെ പ്രത്യേകതയാണ്. ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്. ജര്‍മനിയിലെ എയര്‍ബസ് കമ്പനിയുടെതാണ് ഹെലികോപ്റ്റര്‍. കഴിഞ്ഞ വര്‍ഷം യാത്രക്കിടെ യൂസഫലിയും ഭാര്യയും അടക്കം നാലുപേര്‍ സഞ്ചരിച്ച അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ വി.ടി.വൈ.എം.എ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടിരുന്നു.

Related Articles

Back to top button