യു ഡി എഫ് യോഗത്തിൽ കല്ലേറ്..ലീഗ് നേതാവിന് പരുക്ക്…
പാലക്കാട് ചെർപ്പുളശ്ശേരിയിൽ യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തിന് നേരെ കല്ലേറ്. നഗരസഭയുടെ വികസന മുരടിപ്പിനെതിരെ നടത്തിയ പൊതുയോഗത്തിന് നേരെയാണ് കല്ലേറുണ്ടായത്.സംഭവത്തിൽ ലീഗ് നേതാവിന് പരിക്കേറ്റു .സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.