യുവതി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
മാവേലിക്കര: യുവതി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. ചെട്ടികുളങ്ങര ഈരേഴ തെക്ക് വേമ്പനാട് ജംഗ്ഷന് തെക്ക് കനാൽ പാലത്തിന് സമീപമുള്ള ട്രാക്കിലാണ് ചാടിയത്. കുറത്തികാട് നല്ലൂർ വൈഷ്ണവത്തിൽ വിനോദിന്റെ ഭാര്യ ഈരേഴ തെക്ക് രമ്യ ഭവനത്തിൽ രമ്യ (30) യാണ് മരിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: വൈഷ്ണവ്, വിനായക്. വിനോദ് ക്ഷീര കർഷകനാണ്.