യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, അടിവയറ്റിൽ ചവിട്ടി ഗർഭം അലസ്സിപ്പിച്ചു
കൊല്ലം: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് ക്രൂരമായി മർദ്ദിച്ച് ഗർഭം അലസ്സിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒരു ക്ഷേത്രത്തിന് മുന്നിൽവെച്ച് മാലയിടുകയും പിന്നീട് വാടക വീടെടുത്ത് താമസിക്കുകയുമായിരുന്നു.യുവതി ഗർഭിണായാണെന്ന് അറിഞ്ഞതോടെ യുവാവ് അവരെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. എല്ലാ ദിവസവും മർദ്ദനം തുടർന്നതോടെ യുവതി അവശയായി. കഴിഞ്ഞ ദിവസം ഇയാൾ യുവതിയുടെ അടിവയറ്റിൽ ചവിട്ടിയതോടെ രക്തസ്രാവവും ഗർഭഛിദ്രവും ഉണ്ടായി. ഗുരുതരാവസ്ഥയിലായ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടർന്നാണ് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം ചാത്തന്നൂർ മാമ്പുഴ കാടൻവിളപ്പുറം നാസിം മൻസിലിൽ നാസിം(27) ആണ് അറസ്റ്റിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം. ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സി.ഐ എ.അൽ ജബ്ബാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ചാത്തന്നൂരിൽ നിന്നാണ് പിടികൂടിയത്.