യുവതിയെ അയൽക്കാരനായ യുവാവ് കുത്തിക്കൊന്നു… പിഞ്ചുകുട്ടികളുടെ മുന്നിൽ വച്ച്….

യുവതിയെ അയൽക്കാരനായ യുവാവ് പിഞ്ചുകുട്ടികളുടെ മുന്നിൽ വച്ച് കുത്തിക്കൊന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതി ഇരയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 24 കാരിയായ ആരതി എന്ന യുവതിയാണ് തന്റെ രണ്ട് മക്കളുടെ മുന്നിൽ വെച്ച് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിൽ, കുട്ടികൾക്കൊപ്പം ജീവനുംകൊണ്ട് ഓടുന്ന യുവതിയെ പ്രതി പിന്തുടരുന്നത് കാണാം.പൊലീസ് സ്റ്റേഷനിൽ ഒരു സ്ത്രീയെ കുത്തിയതായുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. തെക്കുപടിഞ്ഞാറൻ ഡെൽഹിയിലാണ് ക്രൂരമായ സംഭവം നടന്നത്. യുവതിയും പ്രതിയും നിലവിലെ താമസസ്ഥലത്തേക്ക് മാറുന്നതിന് മുമ്പ് അയൽവാസികളായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതക കാരണം ഇതുവരെ അറിവായിട്ടില്ല. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Related Articles

Back to top button