യുവതിയുമായി ഹോട്ടലിൽ മുറിയെടുത്ത 61കാരന്‍ ലൈംഗികബന്ധത്തിനിടെ കുഴഞ്ഞുവീണു മരിച്ചു….

ലൈംഗികബന്ധത്തിനിടെ 61കാരന്‍ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. നാല്‍പ്പതുകാരിയുമായാണ് ഇയാള്‍ രാവിലെ പത്തുമണിയോടെ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാൽ, അല്പസമയം കഴിഞ്ഞപ്പോള്‍ യുവതി ഹോട്ടല്‍ റിസ്പഷനിലേക്ക് ഫോണ്‍ ചെയ്ത് ഒപ്പമുള്ള ആള്‍ക്ക് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു,​
ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ലൈംഗികബന്ധത്തിനിടെയാണ് ഇയാള്‍ കുഴഞ്ഞുവീണതെന്ന് പൊലീസിന് വ്യക്തമായത്.
ലൈംഗികബന്ധത്തിനിടെ ഇയാള്‍ മദ്യപിക്കാന്‍ ശ്രമിച്ചുവെന്നും അതിനിടെ കുഴഞ്ഞു വീഴുകയുമായിരുന്നെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതി കസ്റ്റഡിയിൽ എടുത്തു. മുംബൈ കുര്‍ളയിലാണ് സംഭവം.

Related Articles

Back to top button