യുദ്ധത്തിനിറങ്ങി യുക്രൈന്‍ പ്രസിഡന്റ്
യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലിന്‍സ്‌കിയുടെ സൈനിക വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുദ്ധമുഖത്ത് ഹെല്‍മെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമൊക്കെ ധരിച്ച് പ്രസിഡന്റ് നേരിട്ട് എത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. യുദ്ധഭൂമിയില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിറഞ്ഞ കയ്യടിയോടെയാണ് ലോകം കാണുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തികളിലൊന്നായ റഷ്യയോടാണ് യുക്രൈന്‍ പോരാടുന്നത്. റഷ്യ യുദ്ധം തുടങ്ങിയതു മുതല്‍ പ്രസിഡന്റും തന്റെ രാജ്യത്തിനായി പോരാട്ടം തുടങ്ങി. ശത്രുക്കളുടെ ആദ്യ ഉന്നം താനാണെന്നും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബമാണെന്നും പറഞ്ഞ അദ്ദേഹം എന്തുവന്നാലും യുക്രെയ്‌നില്‍ തുടരുമെന്നും പറഞ്ഞിരുന്നു. അതേസമയം പ്രതിസന്ധിയില്‍ സെലിന്‍സ്‌കി സഹായം ചോദിച്ചവരൊന്നും അദ്ദേഹത്തെ തുണച്ചില്ല. എന്നാൽ തലസ്ഥാനം റഷ്യൻ സൈന്യം വളഞ്ഞതോടെ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലിന്‍സ്‌കിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.