യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ കൂട്ട കവർച്ച… ഐഫോണുകളും പണവും നഷ്ടമായി….

യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച നടന്നതായി പരാതി .സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ ഇന്ന് പുലർച്ചെയോടെ കൂട്ട കവർച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവർച്ച നടന്നിരിക്കുന്നത് . യാത്രക്കാർ പരാതി നൽകാനായി സേലത്ത് ഇറങ്ങിയിരിക്കുകയാണ്.

ഹാൻഡ് ബാഗുകളും പാന്‍റ്സിന്‍റെ കീശയിൽ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. പണവും മറ്റ് വസ്തുക്കളും കവർന്ന മോഷ്ടാക്കൾ ബാഗുകൾ ട്രെയിനിലെ ശുചിമുറികളിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാർ ബാഗുകൾ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്.സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു .

Related Articles

Back to top button