മൊബൈലുകളില്‍ ഇനി വാട്‌സ്ആപ്പ് കിട്ടില്ല!

49 സ്മാർട്ട്‌ഫോണുകളിൽ സേവനം നിർത്തി വാട്‌സ്ആപ്പ്. സാംസങ്, വിവോ, എൽ.ജി, സോണി അടക്കമുള്ള കമ്പനികളുടെ ഫോണുകളിലാണ് ആപ്ലിക്കേഷൻ ഇനി മുതൽ സേവനം മുടങ്ങുക. രണ്ട് ഐഫോണും കൂട്ടത്തിലുണ്ട്.

ഉപയോക്തൃസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വാട്‌സ്ആപ്പ് നിരന്തരം ഉപയോക്താക്കൾക്ക് പുതിയ അപ്‌ഡേറ്റുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ നൽകുന്നുണ്ട്. എന്നാൽ, പഴയ ഓപറേറിങ് സിസ്റ്റത്തെ(ഒ.എസ്) പിന്തുണയ്ക്കുന്ന പുതിയ അപ്‌ഡേറ്റുകൾ കമ്പനി നിർത്തിവച്ചിരിക്കുകയാണ്. ജനുവരി ഒന്നു മുതൽ ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാകില്ലെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ആപ്പിളിന്റെ ഐഫോൺ 5, ഐഫോൺ 5സി എന്നിവയിലാണ് ഡിസംബർ 31നു മുതൽ വാട്‌സ്ആപ്പ് സേവനം നിർത്തിവച്ചിരിക്കുന്നത്.

Related Articles

Back to top button