മൂന്നുമാസം മുമ്പ് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം വെള്ളക്കെട്ടിൽ
ഹരിപ്പാട്. മൂന്നുമാസം മുമ്പ് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം വെള്ളക്കെട്ടിൽ കാണപ്പെട്ടു. കന്യാകുമാരി കുമാരപുരം മുട്ടക്കാട് വലിയപറമ്പിൽ ടി സേവ്യർ (34) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. കാർത്തികപ്പള്ളി വലിയകുളങ്ങര ദേവി ക്ഷേത്രത്തിൽ വടക്കുവശം അഞ്ചാം വാർഡിൽ ചതുപ്പ് നിലത്തിൽ ആണ് മൃതദേഹം കാണപ്പെട്ടത്. ഇതിനു സമീപത്തുള്ള നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കോൺട്രാക്ടറുടെ ജീവനക്കാരനായ സേവിയർ ഇവിടെ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ
കഴിഞ്ഞ ഒക്ടോബർ 14-നാണ് സേവ്യറെ കാണാതായത്. ഇതിനിടയിലാണ് ഇന്നലെ മത്സ്യകൃഷി ക്കായി ഉടമസ്ഥർ ഈ ചതുപ്പുനിലം ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ആണ് മൃതദേഹം കണ്ടത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.