മൂന്നുനില കെട്ടിടം തകർന്നുവീണു; അഞ്ചുപേർക്ക് ദാരുണാന്ത്യം…
മൂന്നുനില കെട്ടിടം തകർന്നുവീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.ഉത്തർപ്രദേശിലാണ് സംഭവം.28 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിരക്ഷാസേന തുടങ്ങിയവർ സ്ഥലത്തെത്തി.കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കും തകർന്നിട്ടുണ്ട്. കെട്ടിടം ഗോഡൗണായി ഉപയോഗിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കെട്ടിടം തകർന്നതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.