മുത്തശ്ശി ചില്ലറക്കാരിയല്ല, ഞെട്ടിക്കുന്ന വിവരങ്ങൾ……

മുത്തശ്ശിയുടെ ആൺസുഹൃത്ത് ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ ഉൾപ്പെട്ട മുത്തശ്ശി ചില്ലറക്കാരിയല്ല, ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയതിനാൽ, ഇരുപതുകാരനായ മറ്റൊരു ക്രിമിനൽ കേസ് പ്രതിയോടൊപ്പമായിരുന്നു സിപ്സിയുടെ താമസം. സ്ഥിരം പ്രശ്നക്കാരിയായ സിപ്സി നേരത്തെ മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ഉൾപ്പെട്ടയാളാണെന്ന് ആലുവ ഡി.വൈ.എസ്.പി പറഞ്ഞു. പൊലീസിന്റെ ഗുണ്ടാപട്ടികയിലും ഇവരുടെ പേരുണ്ട്. 2021 ജനുവരിയിൽ സ്കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചുവീഴ്ത്തി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ സിപ്സി അന്ന് പൊലീസ് സ്റ്റേഷനിൽ കാണിച്ചത് വലിയ പരാക്രമങ്ങളായിരുന്നു. പൊലീസ് സ്റ്റേഷനിൽവെച്ച് സിപ്സി സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവിൽ വനിതാ പൊലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്.

സ്വഭാവദൂഷ്യം മൂലമാണ് ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയത്. പിന്നീട് തട്ടിപ്പും വെട്ടിപ്പും മയക്കുമരുന്ന് വിൽപ്പനയും സെക്സ് റാക്കറ്റ് പ്രവർത്തനങ്ങളുമൊക്കൊയായി ഇവർ വിലസുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട്, ഇവർ നിരവധി തവണ പൊലീസ് പിടിയിലായിട്ടുണ്ടെന്നും കേസ്സുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. മകനേക്കാൾ പ്രായം കുറവുള്ള കേസ്സിലെ പ്രതിയ്ക്കൊപ്പമാണ് ഇവരുടെ ഇപ്പോഴത്തെ താമസമെന്നും സിപ്സിയുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ യുവാവാണെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒരിക്കൽ പൊലീസ് ലോക്കപ്പിലാക്കിയപ്പോൾ വസ്ത്രം ഊരിമാറ്റി ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവർ ഇറങ്ങിയോടി. മറ്റൊരവസരത്തിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽക്കയറി ആത്മഹത്യഭീഷണി മുഴക്കി. വാറണ്ടുമായി പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്. പിടുകൂടാനെത്തിയ പൊലീസുകാർ ഉപദ്രവിച്ചതായി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി പീഡനക്കേസ്സിൽ കുടുക്കുകയാണ് സിപ്സിയുടെ അടവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button