മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും കൂടിക്കാഴ്ച നടത്തി; സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് വെള്ളാപ്പള്ളി
ചേർത്തല: മുഖ്യമന്ത്രി പിണറായി വിജയനുമായി SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ച്കുളങ്ങരയിൽ കൂടിക്കാഴ്ച്ച നടത്തി. സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കണിച്ച് കുളങ്ങരയിൽ എത്തിയത്.സമ്മേളന വേദിക്ക് സമീപം വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി ഇവിടെയാണ് ചൊവ്വാഴ്ച താമസിച്ചത്. ഇരുവരും ഒന്നിച്ചു പ്രഭാത ഭക്ഷണവും കഴിച്ചു.എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തതിനു ശേഷമുള്ള കൂടിക്കാഴ്ചയാണ്. സൗഹ്യദ സന്ദർശനമെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. യോഗം തെരഞ്ഞെടുപ്പിൽ അന്തിമ വിജയം തനിക്കായിരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. SNDP യോഗം തിരഞ്ഞെടുപ്പ് ചർച്ചാ വിഷയമായില്ല.കോടതി വിധിയെ തെറ്റായി ചിലർ വ്യാഖ്യാനിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.