മാവേലിക്കര നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർ ചെയർമാനേയും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനേയും മർദ്ദിച്ചു

മാവേലിക്കര: പ്രതിപക്ഷ കൗൺസിലർ ചെയർമാനേയും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനേയും മർദ്ദിച്ചു. വ്യാപാരികളുടെ ലൈസൻസ് ഓൺലൈൻ സംവിധാനത്തിലാക്കുന്നതിനുള്ള വ്യാപാരികളുടെ ആലോചനായോഗത്തിലാണ് കൗൺസിലർ അക്രമണം നടത്തിയത്. സംസ്ഥാനമാകെ മുനിസിപ്പൽ ലൈസൻസ് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ഓൺ ലൈൻ വഴി നടപ്പിൽ വരുത്തുന്നതിനായി സുതാര്യമായ നടത്തിപ്പിനായി വ്യാപാരി സംഘടനാ പ്രതിനിധികളെ നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ വിളിച്ചു ചേർത്ത യോഗത്തിലാണ് സംഭവം. ഓൺലൈൻ അല്ലാതെ പഴയ രീതിയിൽ അപേക്ഷ നൽകിയുള്ള നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടാണ് കൗൺസിലർ ബിനു വർഗ്ഗീസ് അനുവാദമില്ലാതെ യോഗത്തിൽ എത്തിയത്. തുടർന്ന് നടത്തിയ വാക്കേറ്റത്തിലും കയ്യാങ്കളിയിലും നഗരസഭാ ചെയർമാൻ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ സജീവ് പ്രായിക്കര, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ് എന്നിവർക്ക് കൗൺസിലറുടെ മർദ്ദനമേറ്റത്.
ക്ഷണിക്കാത്ത യോഗത്തിലേക്ക് കേറിവന്ന ബിനു വർഗ്ഗീസ് ചെയർമാനെ കുത്തിനു പിടിച്ചു ജാതിപരമായി അസഭ്യം പറഞ്ഞു. തടയാൻ ശ്രമിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗ്ഗീസിനെ മേശപുറത്തിരുന്ന ഫ്ലാഗ് സ്റ്റാൻഡ് എടുത്തു കുത്താൻ ശ്രമിച്ചു. ഇത് തടയാൻ എത്തിയ സജീവ് പ്രായിക്കരയെ കസേര എടുത്തു അടിക്കുകയായിരുന്നുവെന്ന് ഇവർ പരാതിയിൽ പറയുന്നു. പരിക്കേറ്റ മൂന്നുപേരും മാവേലിക്കര ജില്ല ആശുപത്രിയിൽ ചികിത്സ തേടി. മാവേലിക്കര പോലീസ് കേസ് എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button