മാവേലിക്കരയിൽ രണ്ടാം ദിവസവും പഴകിയ പൊരിച്ച മീനും ചീഞ്ഞ മത്സ്യങ്ങളും… കൂടുതല്‍ പഴക്കം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ക്യാന്റീനിലെ ഭക്ഷണത്തിന്….

മാവേലിക്കര: മാവേലിക്കരയിൽ രണ്ടാം ദിവസവും നഗരസഭ ആരോഗ്യ വിഭാഗം മാവേലിക്കര നഗരത്തിലെ ഭക്ഷണ ശാലകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ വിവിധ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസില്‍ ആരംഭിച്ച ക്യാന്റീനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്.

ഇറച്ചി, കാലാവധി കഴിഞ്ഞ പാല്‍, എണ്ണ, പൊറോട്ട, ചപ്പാത്തി, കറികള്‍, ചീഞ്ഞ മത്സ്യങ്ങള്‍, ബിരിയാണി, ഫ്രൈസ് റൈസ്, പഴകിയ പൊരിച്ച മീൻ തുടങ്ങിയ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങളാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രമോദ്.എ.എസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, അശ്വതി.ജി.ശിവന്‍, സ്മിത രവീന്ദ്രനാഥന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. മോശപ്പെട്ട സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണ ശാലകള്‍ അടച്ചു പൂട്ടുന്നതിനും ന്യൂനതകള്‍ പരിഹരിക്കുന്നന് ഏഴ് ദിവസത്തെ സമയം അനുവദിച്ചും നോട്ടീസ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button