മാവേലിക്കരയിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
മാവേലിക്കര: പോനകം പുതുമംഗലത്ത് വി.രാജനെ (38) കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. 2 വർഷമായി ചെട്ടികുളങ്ങര ഈരേഴ വടക്ക് കണ്ണങ്കരയിൽ വാടകയ്ക്കു താമസിക്കുകയാണ് രാജൻ. വാടക വീടിനു കിഴക്കു മാറിയുള്ള ഉപകനാലിൽ ഇന്ന് രാവിലെ അഞ്ചു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രായിക്കരയിൽ ചൂണ്ട ഇടാൻ പോയതാണ്. മരപ്പണിക്കാരനാണ് രാജൻ. വീട്ടിലേക്കു ബൈക്കിൽ പോകവേ ബൈക്ക് തെന്നി മറിഞ്ഞ് സൈഡിലുള്ള കനാലിൽ തലയടിച്ചു വീണതാണെന്നു പറയപെടുന്നു. ഇടുങ്ങിയ കോൺക്രീറ്റ് റോഡാണ്. മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിലാണ്. ഫൊറൻസിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. ഭാര്യ: രേഷ്മ. മക്കൾ: വേദിക, നിവേദിക.