മാവേലിക്കരയിൽ അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞ നിലയിൽ
മാവേലിക്കരയിൽ അമ്മയുടെയും പെൺമക്കളുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹങ്ങളാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രസന്ന (52), മക്കളായ കല (34), മിന്നു (32) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മാവേലിക്കര താമരക്കുളത്താണ് ആണ് സംഭവം. കിഴക്കേമുറി കലാഭവനത്തിൽ ശശിധരൻപിള്ളയുടെ ഭാര്യയും മക്കളുമാണ് പൊള്ളലേറ്റ് മരിച്ചത്. ശശിധരൻപിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പെൺമക്കൾക്കും മാനസിക വൈകല്യം ഉള്ളതായി പറയുന്നു.