മാതാവ് ഓടിച്ച സ്ക്കൂട്ടറിൽ ടിപ്പർ ഇടിച്ച് മകൻ മരിച്ചു
മാവേലിക്കര- മാതാവ് ഓടിച്ച സ്ക്കൂട്ടറിൽ ടിപ്പർ ഇടിച്ച് മകൻ മരിച്ചു. ബുധനാഴ്ച വൈകിട്ട് 5.20ന് പുന്നമൂട് ളാഹ ജംഗ്ഷന് സമീപം ആണ് വാഹനാപകടം നടന്നത്. കൃഷ്ണപുരം തോപ്പിൽ വടക്കേതിൽ നാസറിൻ്റെ മകൻ മുഹമ്മദ് ഇർഫാൻ(11) ആണ് മരിച്ചത്. മാതാവ് ഷമീന ഓടിച്ചിരുന്ന സ്കൂട്ടറിൽ പിന്നിൽ നിന്നും എത്തിയ ടിപ്പർ ഓവർ ടേക്ക് ചെയ്യവേ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കൃഷ്ണപുരം ഗവ.യു.പി.എസ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഇർഫാൻ. സഹോദരൻ: അൽത്താഫ്.